ശബരിമല: ഇനി വാദം തുറന്ന കോടതിയിൽ; കേസ് ജനുവരി 22ന് പരിഗണിക്കും

  • 17
    Shares

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ ചേംബറിലാണ് ഹർജികൾ പരിഗണിച്ചത്. ജനുവരി 22ന് കേസ് വീണ്ടും പരിഗണിക്കും. ഹർജിക്കാർക്കും അഭിഭാഷകർക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലായിരുന്നു.

മൂന്നുമണിക്ക് ചേമ്പറിനുള്ളിലെ ഹർജികൾ പരിഗണിച്ച അദ്ദേഹം 3.20ന് പുറത്തിറങ്ങി. പിന്നീടാണ് സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. 50 പുനഃപരിശോധന ഹർജികളാണ് ചീഫ് ജസ്റ്റിന്റെ ചേമ്പറിൽ ഇന്ന് പരിഗണിച്ചത്.

ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ശബരിമല സംരക്ഷണ ഫോറമാണ് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അഭിഭാഷകൻ വി.കെ.ബിജുവിന് സുപ്രീം കോടതിയുടെ വിമർശനവും നേരിടേണ്ടിയും വന്നു. ന്യായമല്ലാത്ത ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെ ചോദ്യം ചെയ്ത സമർപ്പിച്ച റിട്ട് ഹർജികൾ സുപ്രീം കോടതി മാറ്റിവെച്ചു. നാല് റിട്ട് ഹർജികളും റിവ്യൂ ഹർജികൾ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. റിവ്യൂ ഹർജികളിൽ അനുകൂല നിലപാട് കോടതി സ്വീകരിച്ചാൽ മാത്രമെ റിട്ട് ഹർജി പരിഗണിക്കേണ്ട സാഹചര്യം വരൂ. അല്ലാത്തപക്ഷം റിട്ട് ഹർജി സ്വഭാവികമായി തന്നെ തള്ളിപ്പോകും. റിവ്യൂ ഹർജിയിൽ കോടതി സ്വീകരിക്കുന്ന നിലപാട് റിട്ട് ഹർജിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇവ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇന്ന് മൂന്നിന് സുപ്രീം കോടതി റിവ്യൂ ഹർജികൾ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് റിവ്യൂ ഹർജികൾ പരിഗണിക്കുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *