ശരവണ ഭവൻ ഉടമ പി രാജഗോപാൽ മരിച്ചു; അന്ത്യം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ

ശരവണഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി രാജഗോപാൽ മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പുഴൽ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാജശേഖരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രിൻസ് ശാന്തകുമാരൻ എന്ന തന്റെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്നത്. പ്രിൻസിന്റെ ഭാര്യയെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. 1990കളിലായിരുന്നു സംഭവം.

പ്രിൻസിന്റെ ഭാര്യ ജീവജ്യോതിയെ തന്റെ മൂന്നാം ഭാര്യയാക്കാനാണ് രാജഗോപാൽ ശ്രമിച്ചത്. എന്നാൽ വിവാഹ അഭ്യർഥന ജീവജ്യോതി നിരസിക്കുകയായിരുന്നു. പ്രിൻസിനോട് വിവാഹ ബന്ധം വേർപെടുത്താൻ ഭീഷണിപ്പെടുത്തിയെങ്കിലും വഴങ്ങിയില്ല. 2001 ഒക്ടോബർ 25ന് പ്രിൻസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *