ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷൻ; പുതിയ പദപ്രയോഗവുമായി തരൂർ

  • 20
    Shares

ട്വിറ്ററിൽ പുതിയ പുതിയ പദപ്രയോഗങ്ങൾ പരിചയപ്പെടുത്തി ഞെട്ടിക്കാറുള്ളയാളാണ് ശശി തരൂർ എംപി. തരൂരിന്റെ പല പദങ്ങളുടെയും അർഥം മനസ്സിലാക്കാനായി ഡിക്ഷ്ണറി അരിച്ചുപെറുക്കേണ്ട ഗതികേടാണ് പലർക്കും. എന്നാൽ ഇത്തവണ ഞെട്ടിച്ച് ഒരു വഴിക്കാക്കുന്ന ഒരു വാക് പ്രയോഗവുമായാണ് തരൂർ എത്തിയിരിക്കുന്നത്.

പുതിയ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് തരൂർ ചെയ്ത ട്വീറ്റിലാണ് ഈ വാക്കുള്ളത്. ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷൻ എന്നാണ് തരൂരിന്റെ ട്വീറ്റിലുള്ള പുതിയ വാക്ക്.

മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവം എന്നാണ് ഈ വാക്കിന്റെ അർഥം. 2012 ൽ ബ്രിട്ടീഷ് പാർലമെന്റിൽ എംപി ജേക്കബ് റീസ് മോഗാണ് ആദ്യമായി ഈ വാക്ക് പ്രയോഗിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *