നെഹ്റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി സോണിയാ ഗാന്ധി
ഇന്ത്യയെ കെട്ടിപ്പടുക്കാൻ പ്രയത്നിച്ച ആദ്യ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് രാജ്യത്തെ നാശത്തിലേക്ക് നയിക്കുകയാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നവർ ചെയ്യുന്നതെന്ന് സോണിയാ ഗാന്ധി. നെഹ്റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാനാണ് ശ്രമം. ശശി തരൂരിന്റെ നെഹ്റു, ദ ഇൻവെൻഷൻ ഓഫ് ഇന്ത്യ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സോണിയാ ഗാന്ധി
നാമിന്ന് അഭിമാനത്തോടെ കാണുന്ന രാഷ്ട്രീയ മൂല്യങ്ങൾ രൂപപ്പെടുത്തിയത് നെഹ്റുവായിരുന്നു. ഇതേ കുറിച്ചുള്ള അന്വേഷണമാണ് ശശി തരൂർ തന്റെ കൃതിയിലൂടെ ചെയ്യന്നത്. ഇന്ത്യയെ രൂപപ്പെടുത്തിയ മൂല്യങ്ങൾ പക്ഷേ ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്.
ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടത്തുന്ന പോരാട്ടത്തിലൂടെ വേണം നെഹ്റുവിനുള്ള ആദരവ് അർപ്പിക്കാൻ. ഏതൊരു സാധാരണക്കാരനും രാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്താൻ തക്കവിധം സാമൂഹ്യഘടനയെ രൂപപ്പെടുത്തിയത് നെഹ്റുവാണ്. ഇന്നൊരു ചായവിൽപ്പനക്കാരൻ പ്രധാനമന്ത്രി പദത്തിൽ എത്തിയിട്ടുണ്ടെങ്കിൽ ഇതിന് കാരണവും നെഹ്റുവാണ്.