ആജീവനാന്ത കാലത്തേക്ക് ഒരു ജോലി കരുതിയല്ല കോൺഗ്രസിലേക്ക് വന്നത്: ശശി തരൂർ
ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയ്ക്കാണ് കോൺഗ്രസിലെത്തിയതെന്ന് ശശി തരൂർ എംപി. ജീവിത കാലം മുഴുവൻ പാർട്ടിയിൽ നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയിയിട്ടില്ല. ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോൺഗ്രസിലേക്ക് വന്നതെന്നും തരൂർ പറഞ്ഞു
കേവളം സീറ്റ് ലഭിക്കുന്നതിനോ, വോട്ട് നേടുന്നതിനോ മാത്രം ആശയങ്ങളെ ത്യാഗം ചെയ്യാനാകില്ല. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖവുമായ ആശയം പങ്കുവെക്കാൻ കഴിയുന്ന നല്ല മാർഗമെന്ന നിലയ്ക്കാണ് കോൺഗ്രസിനെ തെരഞ്ഞെടുത്തതെന്നും തരൂർ പറഞ്ഞു
നരേന്ദ്രമോദി സർക്കാരിനെ തുടർച്ചയായി തരൂർ പിന്തുണച്ചോടെ ബിജെപിയിലേക്കെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ കൂടി ചെറുക്കുന്നതാണ് തരൂരിന്റെ പ്രസ്താവന