കൊലക്കേസ് പ്രതിയെന്ന് വിളിച്ചു; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ ശശി തരൂർ കോടതിയെ സമീപിച്ചു

  • 17
    Shares

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ പരാമർശത്തിനെതിരെ ശശി തരൂർ എംപി കോടതിയെ സമീപിച്ചു. ട്വിറ്ററിൽ തരൂരിനെ കൊലപാതക കേസ് പ്രതിയെന്ന് രവിശങ്കർ പ്രസാദ് വിശേഷിപ്പിച്ചിരുന്നു.

്‌മോദി ശിവലിംഗത്തിന് പുറത്തിരിക്കുന്ന തേളിനെ പോലെയാണെന്ന് ആർ എസ് എസിന്റെ നേതാക്കളിലൊരാൾ തന്നോട് പറഞ്ഞിട്ടുണ്ടെന്ന തരൂരിന്റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഇതിന് മറുപടിയായിട്ടാണ് കൊലക്കേസിലെ പ്രതി ഭഗവൻ ശിവനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തത്.

രവിശങ്കർ പ്രസാദിന്റേത് മനപ്പൂർവമുള്ള അവഹേളനമാണെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് തരൂർ വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നായിരുന്ന് പറഞ്ഞിരുന്നു. എന്നാൽ ട്വീറ്റ് നീക്കം ചെയ്ത രവിശങ്കർ പ്രസാദ് മാപ്പ് പറയാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് തരൂർ കോടതിയെ സമീപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *