തരൂരും മെഹർ തരാറും ദുബൈയിൽ മൂന്ന് രാത്രികൾ ഒരുമിച്ച് കഴിഞ്ഞിരുന്നതായി പ്രോസിക്യൂഷൻ

സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂർ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷൻ. തരൂരും പാക്കിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറും ദുബൈയിൽ മൂന്ന് രാത്രികൾ ചെലവിട്ടിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. സുനന്ദയുടെ സുഹൃത്തിന്റെ മൊഴിയാണ് പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയത്

സുനന്ദയുടെ സുഹൃത്തായ നളിനി സിംഗിന്റെ മൊഴിയാണ് അതുൽ ശ്രീവാസ്തവ കോടതിയിൽ വായിച്ചത്. തരൂരും മെഹർ തരാറും ദുബൈയിൽ മൂന്ന് രാത്രി ഒരുമിച്ച് കഴിഞ്ഞെന്ന് സുനന്ദ തന്നോട് പറഞ്ഞു. മരിക്കുന്നതിന് തലേ ദിവസവും സുനന്ദ തന്നെ വിളിച്ചിരുന്നു. തരൂരും മെഹറും പ്രണയാർദ്രമായ സന്ദേശങ്ങൾ പങ്കുവെച്ചെന്ന് പറഞ്ഞ് കരഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ശേഷം സുനന്ദയിൽ നിന്ന് വിവാഹ മോചനം നേടുമെന്നായിരുന്നു മെഹറിന് തരൂർ അയച്ച സന്ദേശം. നളിനിയുടെ മൊഴിയായി അതുൽ കോടതിയിൽ വായിച്ചു

മാനസിക പീഡനമാണ് സുനന്ദയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിച്ചു. മെഹറിനെ കൂടാതെ കാറ്റി എന്നുപേരുള്ള മറ്റൊരു സ്ത്രീയുടെ പേരിലും തരൂരും സുനന്ദയും തമ്മിൽ വാക്കുതർക്കം നടന്നിരുന്നുവെന്നും അതുൽ പറഞ്ഞു. ശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണാകുറ്റമോ ചുമത്തണമെന്ന് ഡൽഹി പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *