തേൾ പരാമർശം: ശശി തരൂരിനെതിരെ അപകീർത്തി കേസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തേളിനോട് ഉപമിച്ച് നടത്തിയ പരാമർശത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ അപകീർത്തിക്കേസ്. ഡൽഹി ബിജെപി ഉപാധ്യക്ഷൻ രാജീവ് ബാബർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പ്രധാനമന്ത്രി മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന ഒരു തേളിനെ പോലെയാണെന്ന് ഒരു ആർ എസ് എസ് നേതാവ് പറഞ്ഞുവെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. പ്രസ്താവനയിലൂടെ തരൂർ ശിവലിംഗത്തെ അപമാനിച്ചുവെന്നും പരാതിയിൽ ബാബർ പറയുന്നു.