രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിൽ രാജ്യദ്രോഹി; പാക്കിസ്ഥാനിലേക്ക് പോകണമെന്നും ബിജെപി

സിവിൽ സർവീസിൽ നിന്നും രാജി വെച്ച കർണാടകയിലെ ഐഎഎസ് ഓഫീസർ ശശികാന്ത് സെന്തിൽ രാജ്യദ്രോഹിയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനന്ത്കുമാർ ഹെഗ്‌ഡെ. രാജ്യത്തിന്റെ അകത്ത് നിൽക്കുന്നതിനേക്കാൾ നല്ലത് സെന്തിൽ പാക്കിസ്ഥാനിലേക്ക് പോകുന്നതാണെന്നും ബിജെപി എംപി പറഞ്ഞു

ഈ ഗദ്ദറിനെ തിരിച്ചെടുക്കാൻ ശ്രമിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും ഹെഗ്‌ഡേ പറഞ്ഞു. സെന്തിലിനെ തിരിച്ചെടുക്കാൻ കർണാടക സർക്കാർ ശ്രമം നടത്തിയിരുന്നുവെങ്കിലും സെന്തിൽ രാജിനിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.

ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളിലെ അടിസ്ഥാന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നത് അനീതിയായതിനാലാണ് രാജി വെക്കുന്നതെന്നായിരുന്നു സെന്തിൽ പറഞ്ഞത്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ അടിസ്ഥാന ഘടനക്ക് വെല്ലുവിളികൾ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ ഐഎഎസ് രംഗത്തുനിന്ന് പുറത്തുകടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *