മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് അന്തരിച്ചു

ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. നിലവിൽ പിസിസി അധ്യക്ഷയായി പ്രവർത്തിക്കവെയാണ് അന്ത്യം

കേരളാ ഗവർണറായി അഞ്ച് മാസം പ്രവർത്തിച്ചിട്ടുണ്ട്. 1998 മുതൽ 2013 വരെ തുടർച്ചയായ മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തിരുന്നിട്ടുണ്ട്. സോണിയാ ഗാന്ധിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവാണ്. രാജീവ് ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധി തുടങ്ങിയവർ അന്ത്യത്തിൽ അനുശോചനം അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *