ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്റെ പരാതി

ജമ്മു കാശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകൻ അലോക് ശ്രീവാസ്തവ. ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും എതിരെ ഷെഹ്ല വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ഷെഹ്ലയെ അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ പറയുന്നു

കാശ്മീരിൽ എല്ലാം സൈന്യത്തിന്റെ കീഴിലായെന്ന് ഷെഹ്ല ആരോപിച്ചിരുന്നു. ക്രമസമാധാനപാലനത്തിൽ പോലീസന് യാതൊരു അധികാരവുമില്ലാതായി തീർന്നിരിക്കുന്നു. സർവീസ് റിവോൾവർ പോലും പോലീസുകാരുടെ പക്കലില്ലെന്നും ഇവർ ആരോപിച്ചിരുന്നു.

സായുധ സേന രാത്രി വീടുകളിൽ കയറി പുരുഷൻമാരെ കൊണ്ടുപോകുകയാണ്. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കൾ നശിപ്പിപ്പിക്കുന്നുവെന്നും ഷെഹ്ല ആരോപിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *