ശിവജി പ്രതിമ നിർമാണം നിർത്തിവെക്കാൻ സുപ്രീം കോടതി; മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിന് തിരിച്ചടി

Loading...
  • 299
    Shares

മുംബൈ അറബിക്കടലിൽ പുരോഗമിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമ നിർമാണം നിർത്തിവെക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ് എ കെ കൗൾ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിർദേശം. പ്രതിമ നിർമിക്കുന്നതിനാവശ്യമായ പാരിസ്ഥിതികാനുമതി നൽകിയത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി കൺസർവേഷൻ ആക്ഷൻ ട്രസ്റ്റ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തേ ഇതേ ആവശ്യം ബോംബേ ഹൈക്കോടതി തള്ളിയിരുന്നു. ശിവജി പ്രതിമ നിർമാണത്തെ ദേശീയ പ്രാധാന്യമുള്ള വിഷയമായാണ് കണക്കാക്കുന്നത് എന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് പരമോന്നത കോടതി സ്വീകരിച്ചത്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിർമാണം നിർത്തിവെക്കാൻ കരാറുകാർക്ക് മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *