സഖ്യകക്ഷികൾക്കും സംശയമുണ്ട്: വ്യോമാക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ശിവസേനയും

  • 19
    Shares

ബാലാകോട്ട് വ്യോമാക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് അറിയാൻ ഇന്ത്യക്കാർക്ക് അവകാശമുണ്ട്. ഇങ്ങനെ ചോദിക്കുന്നത് കൊണ്ട് സൈനികരുടെ മനോവീര്യം തകരുമെന്ന് കരുതുന്നില്ലെന്നും ശിവസേന വ്യക്തമാക്കി.

പാർട്ടി പത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ബിജെപിക്കെതിരെ ശിവസേനയുടെ വിമർശനം. മോദിയുടെ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം ചോദിക്കുന്നുണ്ടെന്ന് ശിവസേന പറയുന്നു. പുൽവാമ ഭീകരാക്രമണം നടത്താൻ ഉപയോഗിച്ച 300 കിലോ ആർ ഡി എക്‌സ് എവിടെ നിന്നുവന്നു. ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടു, ഇത്തരം ചോദ്യങ്ങൾ തുടരുമെന്നും ശിവസേന പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *