ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്ന് ശിവസേന; മോദിയുള്ളപ്പോൾ രാജ്യം സുരക്ഷിതമാണെന്ന് ബിജെപി
മുഖം മറയ്ക്കുന്ന തരത്തിലുള്ള ബുർഖ ഇന്ത്യയിൽ നിരോധിക്കണമെന്ന് ശിവസേന. സാമ്നയിൽ എഴുതിയ ലേഖനത്തിലൂടെയാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെടുന്നത്. മുഖം മറയ്ക്കുന്ന ബുർഖ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ശിവസേന പറയുന്നു. ശ്രീലങ്കയിൽ ഇത്തരം ബുർഖകൾ നിരോധിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യം ശിവസേന ഉന്നയിക്കുന്നത്.
എന്നാൽ ബുർഖ നിരോധിക്കേണ്ട യാതൊരു സാഹചര്യവും ഇന്ത്യയിൽ ഇല്ലെന്ന് ബിജെപി വക്താവ് ജി വി എൽ നരസിംഹ പറഞ്ഞു. നരേന്ദ്രമോദിയുടെ കരങ്ങളിൽ രാജ്യം സുരക്ഷിതമാണെന്ന് നരസിംഹ പറഞ്ഞു