മോദി സർക്കാരിനെതിരെ ശിവസേനയുടെ രൂക്ഷ വിമർശനം; മോദിയുടെ റാലിക്ക് പണം മുടക്കുന്നത് ആരാണ്

  • 15
    Shares

നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ശിവസേന. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലികൾക്കായി ആരാണ് ഫണ്ട് നൽകുന്നതെന്ന് വെളിപ്പെടുത്തണെന്ന് ശിവസേന ആവശ്യപ്പെട്ടു.

ബിജെപി തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് പണത്തിന്റെ ബലത്തിലാണോയെന്നും ശിവസേന എംപി അരവിന്ദ് സാവന്ദ് ലോക്‌സഭയിൽ ചോദിച്ചു. അഴിമതി തടയൽ നിയമവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു സാവന്ദിന്റെ വിമർശനം

അഴിമതിക്കറ പുരണ്ട മറ്റ് പാർട്ടിയിലെ നേതാക്കളെ ബിജെപി സ്വീകരിക്കുന്നതിനെ സാവന്ദ് ചൂണ്ടിക്കാട്ടി. റിലയൻസ് ജിയോയിൽ മോദിയുടെ ചിത്രം ഉപയോഗിച്ചതും ഇനിയും തുടങ്ങാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകിയ കാര്യവും പ്രസംഗത്തിനിടയിൽ അദ്ദേഹം ഓർമിപ്പിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടം എന്ന് പറയുന്നതിൽ അൽപ്പമെങ്കിലും സത്യസന്ധത വേണമെന്നും ശിവസേന പറഞ്ഞു

നോട്ടുനിരോധന വിഷയത്തിലും രൂക്ഷ വിമർശനമാണ് ശിവസേന എംപി നടത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുമെന്നാണ് നോട്ടുനിരോധന കാലത്ത് കേന്ദ്രം അവകാശപ്പെട്ടത്. എന്നാൽ രാജ്യത്ത് തീവ്രവദം വർധിക്കുകയാണ് ചെയ്തത്. അങ്ങനെയല്ലെങ്കിൽ 600 ജനങ്ങൾ, പട്ടാളക്കാർ മരിച്ചത് എങ്ങനെയാണെന്നും ശിവസേന എംപി ചോദിച്ചു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *