പോയവർ പുറത്തുതന്നെ, ആകാശം ഇടിഞ്ഞുവീണാലും ഓപറേഷൻ കമലയിൽ വീണവരെ തിരിച്ചെടുക്കില്ല: സിദ്ധരാമയ്യ

കർണാടകയിൽ സഖ്യസർക്കാർ വീണതിന് പിന്നാലെ കാരണക്കാരായ വിമത എംഎൽഎമാരെ രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ആകാശം ഇടിഞ്ഞു വീണാലും ഓപറേഷൻ കമലയിൽ വീണവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

പൊതുജന സേവനം ലക്ഷ്യം വെച്ചാണ് തങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഇതൊരു തൊഴിൽ അല്ല, വികാരമാണ്. നമുക്കൊരു ആശയമില്ലെങ്കിൽ പൊതു അടത്തിൽ നിൽക്കുന്നതിൽ കാര്യമില്ല. ഞാൻ ഭരണഘടനയിൽ വിശ്വസിക്കുന്നുവെന്ന് സിദ്ധരാമയ്യ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.

16 എംഎൽഎമാർ ഭരണപക്ഷത്ത് നിന്നും കൂറുമാറിയതോടെയാണ് സഖ്യസർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടത്. ബിജെപി പതിവ് പോലെ ഇവരെ മോഹവാഗ്ദാനം നൽകി മറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *