ആര് പറഞ്ഞു ഇന്ത്യക്ക് നിലവാരമുള്ള സ്റ്റാൻഡ് അപ് കോമഡി ഇല്ലെന്ന്; അമിത് ഷായുടെ പ്രസംഗത്തെ ട്രോളി സിദ്ധാർഥ്

ലോക്‌സഭയിൽ അഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തെ പരിഹസിച്ച് നടൻ സിദ്ധാർഥ്. അമിത് ഷാ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് പരിഹാസം. ഇന്ത്യയിൽ ലോകോത്തര നിലവാരമുള്ള സ്റ്റാൻഡ് കോമഡി ഇല്ലെന്ന് ആരാണ് പറഞ്ഞതെന്ന ചോദ്യത്തോടെയാണ് സിദ്ധാർഥ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോ സ്വയം തീരുമാനങ്ങൾ എടുക്കാറുണ്ടെന്നും മുമ്പ് കോൺഗ്രസിന്റെ നിർദേശ പ്രകാരമായിരുന്നുവെന്നുമുള്ള അമിത് ഷായുടെ അവകാശ വാദത്തെയാണ് സിദ്ധാർഥ് ട്രോളുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകൾ സുതാര്യവും നിക്ഷപക്ഷവുമല്ലെന്ന് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായതാണ്. സൈന്യത്തെ വരെ രാഷ്ട്രീയമായി മോദിയും അമിത് ഷായും ഉപയോഗിച്ചിട്ടും ക്ലീൻ ചിറ്റ് നൽകാനാണ് കമ്മീഷൻ ശ്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *