മോദി ഒറ്റയ്ക്കാണ് ബ്രിട്ടീഷുകാരെ തുരത്തിയത്, അതെന്താ ട്രെയിലറില്‍ കാണിക്കാത്തത്: കിടിലൻ ട്രോളുമായി സിദ്ധാർഥ്
വിവേക് ഒബ്റോയി മുഖ്യവേഷത്തിലെത്തുന്ന പി എം നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ സംഘപരിവാറിനെ ട്രോളി നടൻ സിദ്ധാർഥ്. ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുടച്ചുമാറ്റി മോദിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എങ്ങനെയാണെന്ന് ട്രെയിലറിൽ കാണിക്കുന്നില്ല. സെക്കുലർ, കമ്മി, നക്സലുകൾ, അതുപോലെ തന്നെ നെഹ്റുവിന്റെ വില കുറഞ്ഞ തന്ത്രമാണെന്ന് തോന്നുന്നു എന്നായിരുന്നു സിദ്ധാർഥിന്റെ പരിഹാസം
മോദി സ്തുതിക്ക് വേണ്ടി മാത്രം അണിയിച്ചൊരുക്കിയ ചിത്രത്തിൽ സംഘപരിവാറിന് വേണ്ടിയുള്ള ചരിത്ര പുനർനിർമിതിയുമുണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കൂടാതെ ഏതിനും നെഹ്റുവിനെ കുറ്റം പറയുന്ന സംഘികളെയും സിദ്ധാർഥ് ട്വീറ്റിലൂടെ രൂക്ഷമായി പരിഹസിക്കുന്നു.