ഓണം, ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങളിൽ പങ്കെടുക്കരുത്; ക്ഷേത്രപരിപാടികൾക്ക് പിരിവ് നൽകരുത്: സിംസാറുൽ ഹഖ് ഹുദവി
ഓണം ക്രിസ്തുമസ് പോലുള്ള ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി. ഇത്തരത്തിൽ പങ്കെടുക്കാൻ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ വാക്കുകൾ.
മറ്റ് മതക്കാരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാതെ ഇതിനെ തന്ത്രപരമായ രീതിയിൽ സമീപിക്കണമെന്ന് സിംസാറുൽ ഹഖ് പറയുന്നു. എസ്. കെ എസ് എസ് എഫ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിംസാറുൽ
ഓണസദ്യയോ ക്രിസ്തുമസ് കേക്കോ കഴിക്കാൻ പാടില്ല. അത്തരമിടങ്ങളിൽ പോയാൽ ഒരു മിട്ടായി വായിൽ ഇടണം. മധുരം അധികം കഴിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറണം. ക്ഷേത്രത്തിലെ പൂരത്തിന് ആരെങ്കിലും പിരിവിന് വന്നാൽ അവരെ സ്വകാര്യമായി വിളിച്ചുകൊണ്ടുപോയി കുറച്ചു പൈസ ചായ കുടിക്കാനായി കൊടുക്കണം. പൂരത്തിന് പൈസ കൊടുത്തിട്ടുമില്ലെന്ന് ഇതുവഴി ആശ്വസിക്കാം. ഇതുപോലെ ഡിപ്ലോമാറ്റിക്കായി കാര്യങ്ങളെ സമീപിക്കണമെന്ന് സിംസാറുൽ ഹഖ് പറയുന്നു.
വീഡിയോ കാണാം
Yet another 'diplomatic' venom !
Posted by K G Suraj Aksharamonline on Monday, September 9, 2019