വിവിപാറ്റുകൾ ആദ്യം എണ്ണില്ല: സുപ്രീം കോടതി ഉത്തരവിന്റെ അന്തസ്സത്തക്ക് എതിരെന്ന യെച്ചൂരി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഇല്ലാതായെന്ന് കോൺഗ്രസ്

വിവിപാറ്റുകൾ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീം കോടതി ഉത്തരവിന്റെ അന്തസ്സത്തക്ക് എതിരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സാമ്പിൾ ആദ്യം പരിശോധിക്കണമെന്ന അടിസ്ഥാന തത്വം പോലും മാനിക്കുന്നില്ല.

ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധതയെ ചോദ്യം ചെയ്യും. ഫലസൂചനകൾ വന്നതിന് ശേഷം സാമ്പിളുകൾ പരിശോധിക്കുന്നതിൽ ഫലമില്ല. പരിശോധന ബാധിക്കപ്പെട്ട സ്ഥാനാർഥികൾ കാരണം ക്രമസമാധാന നില തന്നെ തകരാൻ സാധ്യതയുണ്ടെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഇല്ലാതായെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു. ആവശ്യം തള്ളിയതിന്റെ കാരണം കമ്മീഷൻ അറിയിച്ചില്ല. പരാതികൾ തള്ളിയതിന്റെ കാരണവും അറിയിച്ചില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *