മിസൈൽ പരീക്ഷണ വാർത്ത അറിയിക്കേണ്ടത് ഡിആർഡിഒ മേധാവി; മോദിക്കെതിരെ യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

  • 64
    Shares

രാജ്യത്തെ അഭിസംബോധന ചെയ്യാനുണ്ടെന്ന് നേരത്തെ അറിയിച്ച് ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഉപഗ്രഹവേധ മിസൈൽ പരീക്ഷണം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരാതി നൽകി. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ചാണ് പരാതി

ഉപഗ്രഹവേധ മിസൈൽ പരീക്ഷണ വാർത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡിആർഡിഒ മേധാവിയാണ്. 2012ൽ ഇതേ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് രാജ്യത്തിന് മുന്നിൽ വെളിപ്പെടുത്തിയത് ഡിആർഡിഒ മേധാവിയായിരുന്നുവെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചതിനും പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രഖ്യാപനം വരുന്നത്. ഇത് നഗ്നമായ ചട്ടലംഘനമാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിഞ്ഞിരുന്നോയെന്നും യെച്ചൂരി ചോദിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *