രാഹുൽ ഗാന്ധി ജന്മനാ നുണയനെന്ന് ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി

  • 62
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയ സംഭവത്തിലാണ് സ്മൃതിയുടെ പ്രതികരണം.

രാഹുൽ ഗാന്ധി ജന്മനാ നുണയനാണെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. ഫേസ്ബുക്ക് വഴിയാണ് കേന്ദ്രമന്ത്രിയുടെ അധിക്ഷേപം. രാഹുൽ ഗാന്ധിയുമായി സാമൂഹിക ബന്ധം പോലും നിലനിർത്തുന്നത് അപകടകരമാണ്.

കഴിഞ്ഞ ദിവസമാണ് മനോഹർ പരീക്കറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. റാഫേൽ കരാറിൽ മോദി മാറ്റം വരുത്തിയത് പ്രതിരോധമന്ത്രിയായിരുന്ന പരീക്കർ അറിയാതെയാണെന്ന് ഇതിന് ശേഷം രാഹുൽ പറഞ്ഞിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *