കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതി തള്ളിയോയെന്ന് സ്മൃതി ഇറാനി; എഴുതി തള്ളിയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ജനങ്ങൾ, അന്തം വിട്ട് സ്മൃതിയും ബിജെപി നേതാക്കളും

മധ്യപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നാണംകെട്ട് കേന്ദ്രമന്ത്രിയും അമേഠിയിലെ രാഹുൽ ഗാന്ധിയുടെ എതിർ സ്ഥാനാർഥിയുമായ സ്മൃതി ഇറാനി. പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയും കോൺഗ്രസും വാഗ്ദാനം ചെയ്തതു പോലെ കാർഷിക കടങ്ങൾ എഴുതി തള്ളിയോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം.

എന്നാൽ എഴുതി തള്ളിയെന്ന് ജനങ്ങൾ ഒരേ പോലെ വിളിച്ചു പറയുകയായിരുന്നു. ഇത് ഒരു മിനിറ്റ് നേരത്തോളം തുടർന്നതോടെ സ്മൃതി ഇറാനിക്ക് പ്രസംഗം നിർത്തിവെക്കേണ്ട ഗതികേടുമുണ്ടായി. ബിജെപി റാലിയിൽ തടിച്ചുകൂടിയ ജനങ്ങൾ കോൺഗ്രസിന് വേണ്ടി ആർത്തുവിളിക്കുന്നത് കണ്ട സ്മൃതിയും മറ്റ് ബിജെപി നേതാക്കളും അമ്പരപ്പിൽ ആകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *