അഞ്ച് വർഷത്തിലൊരിക്കൽ പൂണൂൽ ധരിക്കുകയും ഗംഗാ സന്ദർശനം നടത്തുകയും ചെയ്യുന്നവരാണ് അവർ; രാഹുലിനും പ്രിയങ്കക്കുമെതിരെ സ്മൃതി ഇറാനി

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വിമർശനവുമായി സ്മൃതി ഇറാനി. അഞ്ച് വർഷത്തിലൊരിക്കൽ പൂണൂൽ ധരിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഗംഗാ സന്ദർശനം നടത്തുകയും ചെയ്യുന്നവരാണ് അവരെന്ന് സ്മൃതി ഇറാനി പറഞ്ഞു.

നരേന്ദ്രമോദി രാജ്യത്തെ സേവിക്കുന്നു. എന്നാൽ അവർ അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രം പൂണൂൽ അണിയുന്നവരാണ്. അഞ്ച് വർഷം വിദേശയാത്രക്ക് പോകുന്നു. എന്നിട്ട് തെരഞ്ഞെടുപ്പ് കാലത്ത് ഗംഗാ ദർശനത്തിനായി എത്തുന്നു എന്നും സ്മൃതി പറഞ്ഞു. പേരെടുത്ത് പറയാതെയായിരുന്നു രാഹുലിനും പ്രിയങ്കക്കുമെതിരായ സ്മൃതി ഇറാനിയുടെ വിമർശനം. രാഷ്ട്രീയപരമായ ഒരു കാര്യവും പറയാനില്ലാത്ത കേന്ദ്രമന്ത്രി മതവും പൂണൂലുമൊക്കെ പിടിച്ചുള്ള പ്രചാരണമാണ് അമേഠിയിൽ നയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *