കാശ്മീരിൽ ഭീകരരെ നേരിടാൻ എൻ എസ് ജിയുടെ സ്‌നൈപ്പർ കമാൻഡോകളും

Loading...

ജമ്മു കാശ്മീരിൽ ഭീകരരെ നേരിടാൻ എൻ എസ് ജി സ്‌നൈപ്പർ കമാൻഡോകളും എത്തും. ഇതാദ്യമായാണ് കാശ്മീരിൽ സൈനിക നീക്കങ്ങളിൽ സ്‌നൈപ്പേഴ്‌സും ഭാഗമാകുന്നത്. ഒളിഞ്ഞിരുന്ന് ഉന്നം തെറ്റാതെ വെടിവെക്കാനാകുന്നതും ബന്ദികളെ മോചിപ്പിക്കുന്നതിലുള്ള വൈദഗ്ധ്യവും പരിഗണിച്ചാണ് ഇവരെ പരിഗണിക്കുന്നത്.

റഡാറുകളുടെയും സ്‌നൈപ്പർ റൈഫിളുകളുടെയും ഉപയോഗത്തിലും പ്രത്യേക പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഹംഹമയിലെ ബിഎസ്എഫ് ക്യാമ്പിൽ ഇരുപതോളം വരുന്ന സ്‌നൈപ്പേഴ്‌സ് പരിശീലനം തുടരുകയാണ്. എൻ എസ് ജിയുടെ മറ്റു കമാൻഡോകളും ഇവിടെയുണ്ട്.

വരും ദിവസങ്ങളിൽ നൂറോളം എൻ എസ് ജി സ്‌നൈപ്പേഴ്‌സ് കൂടി കാശ്മീരിലെത്തും. വിമാനത്താവളങ്ങൾക്ക് സമീപം ആദ്യം ഇവരെ വിന്യസിക്കാനാണ് നീക്കം. ഭീകരവിരുദ്ധ പോരാട്ടത്തിലും ഇവർ ഭാഗമാകും.

കെട്ടിടങ്ങളുടെ മറവു പറ്റിയാണ് പലപ്പോഴും ഭീകരർ സുരക്ഷാ സൈനികരെ ആക്രമിക്കുന്നത്. സ്‌നൈപ്പർമാരുടെ വരവോടെ സുരക്ഷാ സൈനികർ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്ന് സൈന്യം പ്രതീക്ഷിക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *