ഫാസിസം തുലയട്ടെ; ബിജെപി അധ്യക്ഷക്കെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥിനിക്ക് ജാമ്യം

  • 14
    Shares

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദർരാജനെതിരെ വിമാനയാത്രക്കിടെ മുദ്രാവാക്യം മുഴക്കിയ ഗവേഷണ വിദ്യാർഥിനി ലോയിസ് സോഫിയക്ക് ജാമ്യം ലഭിച്ചു. സോഫിയയെ അറസ്റ്റ് ചെയ്തതിൽ വ്യാപാക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ജാമ്യം.

തൂത്തുക്കുടി പോലീസാണ് സോഫിയയെ അറസ്റ്റ് ചെയ്തത്. സോഫിയയെ വിട്ടയക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. എത്ര പേരെ നിങ്ങൾ അറസ്റ്റ് ചെയ്യും. ഞാനും പറയുന്നു ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണം തുലയട്ടെ, എന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

സോഫിയക്ക് പിന്തുണയുമായി നിരവധി സംഘടനകൾ തൂത്തുക്കുടി പോലീസ് സ്‌റ്റേഷന് മുന്നിലെത്തിയിരുന്നു. കേന്ദ്രസർക്കാരിനെയും ബിജെപിയെയും പ്രതികൂലിച്ചാണ് സോഫിയ മുദ്രാവാക്യം മുഴക്കിയത്. വിമാനത്താവളത്തിൽ വെച്ച് ഫാസിസം തുലയട്ടെയെന്ന് വിദ്യാർഥിനി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. തുടർന്ന് തമിഴിസൈ വിദ്യാർഥിനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് പരാതി നൽകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *