സാമൂഹിക മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യം; സുപ്രീം കോടതിയിൽ വാദം കേൾക്കും

സാമൂഹിക മാധ്യമങ്ങളെ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സർക്കാരിന്റെ നിലപാടിന് പിന്നാലെ കേസിൽ സുപ്രീം കോടതി വാദം കേൾക്കും. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികൾക്ക് മുന്നിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ഫേസ്ബുക്ക് ഹർജി നൽകിയിരുന്നു.

ഫേസ്ബുക്കിന്റെ ഹർജി അംഗീകരിച്ചാണ് സുപ്രീം കോടതിയിൽ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിനോടും ഗൂഗിൾ, ട്വിറ്റർ, യൂട്യൂബ് കമ്പനികൾക്കും നോട്ടീസ് അയക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 13ന് വാദം കേൾക്കുന്നതിന് മുമ്പായി മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ വാദം തുടരുമെന്ന് സുപ്രീം കോടതി അറിയിച്ചു

ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് ഫേസ്ബുക്ക് കോടതിയിൽ അറിയിച്ചു. ഒരു തരത്തിലും മൂന്നാം കക്ഷിക്ക് വാട്‌സാപ്പിൽ പ്രവേശനം ലഭിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. വിഷയത്തിൽ കേന്ദ്രനിലപാട് നിർണായകമായേക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *