സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് സുപ്രീം കോടതി

  • 16
    Shares

സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. ഇങ്ങനെ ചെയ്തു തുടങ്ങിയാൽ ഇന്ത്യ ഭരണകൂട നിരീക്ഷണമുള്ള രാജ്യമായി മാറുമെന്ന് സുപ്രീം കോടതി പറഞ്ഞു.

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ ഹബ്ബുകൾ സ്ഥാപിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് 2017ൽ ഉണ്ടായ കോടതി ഉത്തരവ് സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വാധീനമുണ്ടാക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സംവിധാനം കൊണ്ടുവരാനായിരുന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നീക്കം. വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും പൂർണമായി ഹനിക്കുന്നതാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് എംഎൽഎ മഹ്വ മോയിത്രയാണ് ഹർജി സമർപ്പിച്ചത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *