അത് ആകാശത്തേക്കുള്ള വെടിയാണ്, നമ്മുടെ നെഞ്ചത്തേക്കല്ല; നരേന്ദ്രമോദിയെ ട്രോളി സോഷ്യൽ മീഡിയ

  • 66
    Shares

പ്രധാനപ്പെട്ട പ്രഖ്യാപനം രാജ്യത്തോട് നടത്താനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 11.30ഓടു കൂടിയാണ് ട്വീറ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ രാജ്യത്തെ ജനങ്ങളാകെ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ആശ്വാസത്തിലാണ് ജനങ്ങൾ. വലിയേതോ വിപത്ത് വരാൻ പോകുന്നുവെന്ന ആശങ്കയിലായിരുന്നവർ മിഷൻ ശക്തി വിജയകരമെന്ന പ്രഖ്യാപനം കേട്ട് ആശ്വസം പൂണ്ടു. തൊട്ടുപിന്നാലെ മോദിയെ ട്രോളി സോഷ്യൽ മീഡിയയയും ഉണർന്നു

പ്യാരേ ദേശവാസിയോം, ഒരു മിസൈൽ പൊട്ടിച്ചു രാജ്യത്തിന്റെ അഭിമാനം കാത്തതാണ്. വേറെ പ്രശ്നമൊന്നുമില്ല.ജയ് ഹിന്ദ് ( മുൻ‌കൂർ ജാമ്യം: ഞാൻ ചപ്പാത്തി തിന്നാറില്ല, അതുകൊണ്ടു എനിക്ക് ഹിന്ദി അറിയാനും പാടില്ല)

Posted by KJ Jacob on Tuesday, 26 March 2019

അത് ആകാശത്തേക്കുള്ള വെടിയായിരുന്നു നമ്മുടെ നെഞ്ചത്തേക്കല്ല എന്ന് ചിലർ ആശ്വാസം കൊണ്ടു.
പ്യാരേ ദേശവാസിയോം, ഒരു മിസൈൽ പൊട്ടിച്ചു രാജ്യത്തിന്റെ അഭിമാനം കാത്തതാണ്.
വേറെ പ്രശ്‌നമൊന്നുമില്ല. ജയ് ഹിന്ദ് ( മുൻകൂർ ജാമ്യം: ഞാൻ ചപ്പാത്തി തിന്നാറില്ല, അതുകൊണ്ടു എനിക്ക് ഹിന്ദി അറിയാനും പാടില്ല) എന്നായിരുന്നു കെ ജെ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചത്.

ബഗവാനേ ചന്ദ്രൻ അവിടെത്തന്നെ ഉണ്ടോ എന്നറിയാൻ ഇനി സന്ധ്യ ആവണ വരെ കാത്തിരിക്കണമല്ലോ 😳

Posted by Sreehari Sreedharan on Wednesday, 27 March 2019

ചുരുക്കിപ്പറഞ്ഞാൽ തക്കാളിപ്പെട്ടിക്ക് ഇലക്ട്രോളിക് പൂട്ട് എന്ന് സ്വാമി സന്ദീപാനന്ദ ഗിരി ട്രോളി. ബഗവാനേ ചന്ദ്രൻ അവിടെത്തന്നെ ഉണ്ടോയെന്നറിയാൻ ഇനി സന്ധ്യ ആവണ വരെ കാത്തിരിക്കണമല്ലോയെന്ന് ശ്രീഹരി ശ്രീധരൻ പരിഹസിക്കുന്നു

ചുരുക്കിപ്പറഞ്ഞാൽ തക്കാളിപ്പെട്ടിക്ക് ഇലട്രോണിക്ക് പൂട്ട്.

Posted by Swami Sandeepananda Giri on Wednesday, 27 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *