സൊഹ്റാബുദ്ദിൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസ്: മുഖ്യ ഗൂഢാലോചന നടത്തിയത് അമിത് ഷാ
സൊഹ്റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ മുഖ്യ ഗൂഢാലോചന നടത്തിയത് ബിജെപിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷായാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സിബിഐ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ സന്ദീപ് തംഗ്ഡെയാണ് അമിത് ഷായുടെ പങ്കിനെ പറ്റി തുറന്നുപറഞ്ഞത്.
അമിത് ഷായുടെ പങ്ക് വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകൾ താൻ സമർപ്പിച്ച കുറ്റപത്രത്തിൽ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. അമിത് ഷാ, ഗുജറാത്ത് മുൻ ഐജി ഡിജി വൻസാര, മുൻ എസ് പി രാജ്കുമാർ പാണ്ഡ്യൻ എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു
അമിത് ഷായക്കം നാല് പേരെയും വിചാരണ കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. വ്യാജ ഏറ്റുമുട്ടൽ നടക്കുമ്പോൾ ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ.