പാർട്ടി പതാക പുതപ്പിക്കാൻ വിട്ടില്ല; ചാറ്റർജിയെ പുതപ്പിച്ചത് മോഹൻബഗാന്റെ പതാക

  • 101
    Shares

കൊൽക്കത്ത: തിങ്കളാഴ്ച അന്തരിച്ച മുൻ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ മൃതദേഹത്തിൽ പുതപ്പിച്ചത് കൊൽക്കത്ത ഫുട്‌ബോൾ ക്ലബ്ബായ മോഹൻ ബഗാന്റെ പതാക. സിപിഎമ്മിന്റെ പതാക പുതപ്പിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ ശ്രമങ്ങളെ ബന്ധുക്കൾ ചെറുക്കുകയായിരുന്നു. സോമനാഥിനെ 2008ൽ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.

സിപിഎമ്മിന്റെ ഏറ്റവും ഉന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു സോമനാഥ് ചാറ്റർജി. സ്പീക്കർ സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ചതിന്റെ പേരിലാണ് 2008ൽ സിപിഎം അദ്ദേഹത്തെ പുറത്താക്കിയത്. അരനൂറ്റാണ്ട് കാലത്തോളം ചാറ്റർജി മോഹൻ ബഗാനിൽ അംഗമായിരുന്നു. ഇതാണ് അദ്ദേഹത്തെ ക്ലബ് പതാക പുതപ്പിച്ചത്.

സോമനാഥ് ചാറ്റർജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതശരീരം എസ് എസ് കെ എം ആശുപത്രിക്ക് മെഡിക്കൽ പഠനത്തിനായി വിട്ടുനൽകി.

മരണം വരെയും പാർട്ടിയോട് മനസ്സുകൊണ്ട് സോമനാഥ് അടുപ്പത്തിലായിരുന്നുവെന്ന് മകൾ അനുശീല മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം പുറത്താക്കിയതിന് പിന്നാലെ മിക്ക രാഷ്ട്രീയ പാർട്ടികളും അദ്ദേഹത്തിന് വാഗ്ദാനങ്ങളുമായി വന്നെങ്കിലും നോ പറയുകയായിരുന്നുവെന്നും അനുശീല പറഞ്ഞു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *