സോമനാഥ് ചാറ്റർജി വെന്റിലേറ്ററിൽ; നില വഷളാകുന്നു

  • 6
    Shares

ലോക്‌സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ നില അതീവ ഗുരുതരം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ചയാണ് സോമനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലാണ് അദ്ദേഹമിപ്പോൾ. ജൂണിൽ അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നിരുന്നു. ഇതിന് ശേഷം ആരോഗ്യനില തീർത്തും വഷളായി

2014ൽ നേരിയ സ്‌ട്രോക്ക് സോമനാഥ് മറികടന്നിരുന്നു. പശ്ചിമബംഗാളിൽ നിന്നുമുള്ള സിപിഎമ്മിന്റെ മുതിർന്ന നേതാവായിരുന്നു സോമനാഥ് ചാറ്റർജി. പത്ത് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2004 മുതൽ 2009 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു

ഇന്ത്യ-അമേരിക്ക ആണവ കരാറിനെ തുടർന്ന് യുപിഎ സർക്കാരിനുള്ള പിന്തുണ സിപിഎം പിൻവലിച്ചു. സ്പീക്കർ സ്ഥാനം രാജിവെക്കാൻ സോമനാഥ് ചാറ്റർജിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് സിപിഎം അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *