സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല; മകൻ അച്ഛനെ തലക്കടിച്ചു കൊന്നു

സ്മാർട്ട് ഫോൺ വാങ്ങാൻ പണം കൊടുത്തില്ലെന്ന ദേഷ്യത്തിൽ മകൻ പിതാവിനെ തലടക്കടിച്ച് കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ കുൽക്കെദാ ഗ്രാമത്തിലാണ് സംഭവം. കർഷകനായ കൃഷ്ണകുമാർ എന്ന അറുപതുകാരനാണ് കൊല്ലപ്പെട്ടത്

19 വയസ്സുള്ള മകൻ അനന്ത് കിഷോർ തിവാരിയാണ് കൃഷ്ണകുമാറിനെ തലക്കടിച്ച് കൊന്നത്. ഫോൺ വാങ്ങാനായി പണം ആവശ്യപ്പെട്ട അനന്ത് കിഷോറിനോട് നൽകാനാവില്ലെന്ന് കൃഷ്ണകുമാർ പറയുകയായിരുന്നു. ഇതേ തുടർന്ന് പ്രകോപിതനായ അനന്ത് കിഷോർ സമീപത്തുണ്ടായിരുന്ന തൂമ്പയെടുത്ത് കൃഷ്ണകുമാറിന്റെ തലക്കടിച്ചു

ആളുകൾ ഓടിക്കൂടിയപ്പോഴേക്കും അനന്ത് കിഷോർ ഓടി രക്ഷപ്പെട്ടു. കൃഷ്ണകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓടിപ്പോയ മകന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *