സോൻഭദ്ര കൂട്ടക്കൊല: ഇരകളുടെ കുടുംബങ്ങൾക്ക് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ വീതം കൈമാറി
ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ജന്മി വെടിവെച്ച് കൊന്നവരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച സാമ്പത്തിക സഹായം കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ വീതമാണ് കൈമാറിയത്.
സഹായത്തുകയുടെ ചെക്കാണ് കൈമാറിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 17നാണ് സോൻഭദ്രയിൽ കൂട്ടക്കൊല നടന്നത്. ജൂലൈ 20ന് സോൻഭദ്ര പ്രിയങ്ക സന്ദർശിക്കാനെത്തുകയും യോഗി സർക്കാരിന്റെ പോലീസ് ഇവരെ മിർസാപൂരിൽ തടഞ്ഞുവെക്കുകയുമായിരുന്നു. തൊട്ടടുത്ത ദിവസം വരെ മിർസാപൂരിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ കാണാൻ മരിച്ചവരുടെ ബന്ധുക്കൾ നേരിട്ട് എത്തുകയാണ്.