സോഷ്യൽ മീഡിയയിൽ മാത്രം പോര, തെരുവിലിറങ്ങി ജനങ്ങളെ സംഘടിപ്പിക്കാൻ നേതാക്കൾക്ക് സാധിക്കണം: സോണിയ ഗാന്ധി

ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസിന് സാധിക്കണമെന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി. സമൂഹ മാധ്യമങ്ങളിൽ മാത്രം സജീവമായാൽ പോര. തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കാനും നേതാക്കൾക്ക് സാധിക്കണമെന്ന് നേതൃയോഗത്തിൽ അവർ പറഞ്ഞു

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് ഇപ്പോൾ കോൺഗ്രസിനെ സംബന്ധിച്ച് പ്രധാനമാണ്. സാമ്പത്തിക സ്ഥിതി ഭീകരമായ അവസ്ഥയിലാണ്. ജനാധിപത്യവും അപകടത്തിലാണ്. രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു.

സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ പ്രേരക്മാരെ നിയമിക്കാൻ യോഗത്തിൽ തീരുമാനമായി. അഞ്ച് ജില്ലകൾ ചേരുന്ന ഓരോ ഡിവിഷനിലും മൂന്ന് പ്രേരക്മാർ ഉണ്ടാകും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *