വിദ്യാർഥിനിയെ ചീത്ത വിളിച്ച ബിജെപി തമിഴ്‌നാട് പ്രസിഡന്റിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

  • 18
    Shares

ഗവേഷണ വിദ്യാർഥിനി ലൂയിസ് സോഫിയയെ ചീത്ത വിളിച്ച ബിജെപി തമിഴ്‌നാട് പ്രസിഡന്റ് തമിഴസൈ സൗന്ദരരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൂത്തുക്കുടി ജില്ലാ കോടതിയുടേതാണ് നിർദേശം ബിജെപിക്കെതിരെ മുദ്രവാക്യം വിളിച്ചതിനാണ് വിദ്യാർഥിനിക്ക് നേരെ തമിഴസൈ ചീത്ത വിളിച്ചത്

സെപ്റ്റംബർ 3നാണ് സംഭവം നടന്നത്. ഒരേ വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു സോഫിയയും തമിഴസൈ സൗന്ദരരാജനും. സോഫിയ വിമാനത്തിലിരുന്ന് ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ എന്ന് മുദ്രവാക്യം മുഴക്കുകയായിരുന്നു. ഇതോടെ തമിഴസൈ സോഫിയയോട് കയർക്കുകയും ചീത്ത വിളിക്കുകയും ചെയ്തു

തമിഴസൈയുടെ പരാതിയിൽ സോഫിയയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചത്. ഇതിനെതിരെ സോഫിയയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനെയും കോടതിയെയും സമീപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *