ശ്രീനാരായണ ഗുരുവിന്റെ ആശയത്തിൽ പുതിയ ഇന്ത്യ നിർമിക്കും; സർക്കാർ എല്ലാവരെയും ഒന്നായി കാണും: രാഷ്ട്രപതി

ശ്രീ നാരായണ ഗുരുവിന്റെ ആശയത്തിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. രവീന്ദ്രനാഥ ടാഗോറിന്റെ ആശയങ്ങൾ മുറുകെപ്പിടിച്ച് പുതിയ ഇന്ത്യയെ നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നയപ്രഖ്യാപന പ്രസംഗത്തിനിടെ ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം രാഷ്ട്രപതി ഉദ്ധരിക്കുകയും ചെയ്തു. 61 കോടിയിലധികം ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതായും തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിശ്വാസ്യത വർധിപ്പിച്ചതായും രാഷ്ട്രപതി പറഞ്ഞു.

എല്ലാവരെയും ഒന്നായി കാണുകയാണ് സർക്കാരിന്റെ നയം. 13,000 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾക്ക് തുടക്കമായി. 2022നകം കർഷകരുടെ വരുമാനം ഇരട്ടിയാക്കും. ജവാൻമാരുടെ മക്കൾക്ക് സ്‌കോർളർഷിപ്പ് ഏർപ്പെടുത്തും. ചെറുകിട കച്ചവടക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും രാഷ്ട്രപതി നയപ്രഖ്യാപനത്തിൽ പറഞ്ഞു

ആദിവാസി ക്ഷേമമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പ് വരുത്താൻ മുത്തലാഖും നിക്കാഹ് ഹലാലയും ഒഴിവാക്കേണ്ടതാണ്. സ്ത്രീകേന്ദ്രീകൃതമായ വികസനത്തിന് സർക്കാർ ശ്രമിക്കും. പാവപ്പെട്ടവർക്ക് വീടും ആരോഗ്യ സുരക്ഷാ പദ്ധതിയും നൽകിയതായും രാഷ്ട്രപതി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *