നിർഭയ കേസിന്റെ വീഴ്ച മറയ്ക്കാൻ അയാൾ ശ്രീശാന്തിനെ ബലിയാടാക്കി; ഐപിഎൽ വാതുവെപ്പിൽ ഗുരുതര ആരോപണവുമായി ഭുവനേശ്വരി

Loading...
  • 63
    Shares

ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. ട്വിറ്ററിലൂടെ ഡൽഹി പോലീസിനും ബിസിസിഐക്കുമെതിരെ രൂക്ഷ വിമർശനമാണ് ഭുവനേശ്വരി ഉയർത്തിയത്. ഐപിഎൽ കേസ് ഡൽഹി പോലീസ് കെട്ടിച്ചമച്ചതാണെന്ന് ഭുവനേശ്വരി ആരോപിക്കുന്നു

ടെലിവിഷൻ റിയാലിറ്റി ഷോയിൽ ശ്രീശാന്ത് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇത് വിശദീകരിച്ചാണ് ഭുവനേശ്വരിയുടെ തുറന്ന കത്ത്. നിർഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കുള്ള സമ്മർദം ശക്തമായതോടെ ശ്രദ്ധ തിരിച്ചുവിടാൻ ഡൽഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചതാണ് വാതുവെപ്പ് കേസെന്ന് ഭുവനേശ്വരി കത്തിൽ ആരോപിക്കുന്നു

നിർഭയ കേസിലെ വീഴ്ച മറയ്ക്കാൻ ശ്രീശാന്തിനെ ബലിയാടാക്കി. പത്ത് ലക്ഷം രൂപ വാങ്ങി ഓരോവറിൽ 14 റൺസ് വിട്ടുകൊടുക്കുകയും സൂചനക്കായി വെളുത്ത ടവ്വൽ ധരിച്ചിരുന്നുവെന്നുമാണ് ഡൽഹി പോലീസ് പറയുന്നത്. എന്നാൽ ഗിൽക്രിസ്റ്റ് എന്ന ബാറ്റ്‌സ്മാനായതിനാലാണ് ആ ഓവറിൽ 13 റൺസ് പിറന്നതെന്ന് ഭുവനേശ്വരി പറയുന്നു. മത്സരം നടക്കുമ്പോൾ 48 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്. വിയർപ്പ് തുടക്കാൻ എല്ലാവരും ടവ്വൽ ധരിച്ചിരുന്നു.

കോടതി ശ്രീശാന്തിന് ക്ലീൻ ചിറ്റ് നൽകിയിട്ടും ബിസിസിഐ കാര്യങ്ങൾ മറച്ചുവെക്കുകയാണ്. ശ്രീശാന്തിനെ പോലെയൊരാൾ കുറച്ചു ലക്ഷങ്ങൾക്കായി കരിയർ നശിപ്പിക്കില്ലെന്നും ഭുവനേശ്വരി പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *