ശ്രീലങ്കയിൽ മുസ്ലിങ്ങളുടെ കടകൾക്കും പള്ളികൾക്കും നേരെ ക്രിസ്ത്യാനികളുടെ ആക്രമണം

കൊളംബോ സ്‌ഫോടന പരമ്പരക്ക് പിന്നാലെ ശ്രീലങ്കയിൽ മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകൾക്കും പള്ളികൾക്കും നേരെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആക്രമണം. കഴിഞ്ഞ ദിവസം നെഗാംബോയിൽ മുസ്ലിം ഡ്രൈവറും ക്രിസ്ത്യൻ വിഭാഗക്കാരും തമ്മിൽ ചെറിയ തർക്കം ഉടലെടുത്തിരുന്നു. ഇത് പിന്നീട് കലാപത്തിലേക്ക് നീങ്ങുകയായിരുന്നു

നിരവധി പേർ അക്രമം നടത്താനുറച്ച് തെരുവിലിറങ്ങുകയും മുസ്ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും വാഹനങ്ങളുമെല്ലാം തകർക്കുകയും തീവെച്ച് നശിപ്പിക്കുകയുമായിരുന്നു. പ്രദേശത്ത് കർഫ്യു പ്രഖ്യാപിച്ചു. വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. സമാധാനം വീണ്ടെടുക്കണമെന്ന് കത്തോലിക്ക സഭ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മദ്യപിച്ചതാണ് ചിലർ അക്രമം നടത്താൻ കാരണമെന്നാണ് കൊളംബോ ആർച്ച് ബിഷപ് പറഞ്ഞത്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *