ശ്രീനഗറിലെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ ആകെ പച്ചമയം; നാല് വോട്ടിന് വേണ്ടി കാവിയെ മറന്നുവെന്ന് എതിരാളികൾ

  • 32
    Shares

കാശ്മീരിൽ പച്ച പിടിച്ചാൽ പച്ച പിടിക്കുമോയെന്ന നോട്ടത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ശ്രീനഗറിലെ ബിജെപി സ്ഥാനാർഥി നൽകിയ പത്രപരസ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ചൂടേറിയ വിഷയമാകുകയാണ്.

വ്യാഴാഴ്ച ഇറങ്ങിയ പത്രങ്ങളിലെല്ലാം ശ്രീനഗറിലെ ബിജെപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പരസ്യം വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമൊക്കെയുള്ള പരസ്യം പക്ഷേ നല്ല പച്ചക്കളറിലാണെന്ന് മാത്രം. കാശ്മീരിൽ ബിജെപി കാവി ഉപേക്ഷിച്ചെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്.

നിറം മാറ്റം ബിജെപിയുടെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ എതിരാളികൾ ചൂണ്ടിക്കാട്ടുന്നു. മതവികാരം വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ്. നിറമല്ല, നിലപാടുകളാണ് പ്രസക്തമെന്ന് പി ഡി പിയും നാഷണൽ കോൺഫറൻസും പ്രതികരിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *