ബിജെപിയുമായി ഒരു കാലത്തും സഖ്യത്തിന് തയ്യാറല്ലെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ

  • 20
    Shares

തമിഴ്‌നാട്ടിൽ ബിജെപിയുമായി ഡിഎംകെ ഒരുകാലത്തും സഖ്യത്തിന് തയ്യാറല്ലെന്ന് അധ്യക്ഷൻ എം കെ സ്റ്റാലിൻ. നരേന്ദ്രമോദി വാജ്‌പേയി അല്ലല്ലോ സഖ്യത്തിന് ഏർപ്പെടാനെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. മോദിക്ക് കീഴിലുള്ള സഹകരണം ഒരിക്കലും ആരോഗ്യകരമാകില്ല

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാരുമായി ഒരു തരത്തിലുമുള്ള സഖ്യത്തിന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡിഎംകെയെ എൻഡിഎ സഖ്യത്തിലേക്ക് പരോക്ഷമായി മോദി ക്ഷണിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാജ്‌പേയിയുമായി മോദിയെ താരതമ്യം ചെയ്യുന്നത് പരിഹാസ്യമാണ്. ഡിഎംകെ വാജ്‌പേയിക്ക് പിന്തുണ നൽകിയത് അദ്ദേഹം ഒരിക്കലും വഞ്ചനാ രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളാത്തതിനാലാണെന്നും സ്റ്റാലിൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *