തലൈവരെ, ഒരു തവണയെങ്കിലും നിങ്ങളെ അപ്പാ എന്നു വിളിച്ചോട്ടെ; വികാരഭരിതനായി സ്റ്റാലിൻ

  • 63
    Shares

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിക്ക് വികാരനിർഭരമായ യാത്രയയപ്പ് സന്ദേശം നൽകി മകൻ എം കെ സ്റ്റാലിൻ. ഒരു തവണയെങ്കിലും നിങ്ങളെ അപ്പാ എന്ന് വിളിച്ചോട്ടെയെന്ന് സ്റ്റാലിൻ ചോദിക്കുന്നു. ഡിഎംകെ അധ്യക്ഷനായിരുന്ന കരുണാനിധിയെ പൊതുവേദികളിലടക്കം തലൈവർ എന്നായിരുന്നു സ്റ്റാലിൻ അഭിസംബോധന ചെയ്തിരുന്നത്

എവിടെ പോയാലും ഞങ്ങളോട് പറയുമായിരുന്നല്ലോ, ഇപ്പോഴെങ്ങോട്ടാണ് ഒന്നും പറയാതെ പോയതെന്നും സ്റ്റാലിൻ ചോദിക്കുന്നു. ജീവിതകാലത്തുടനീളം കരുണാനിധിയുടെ നിഴൽ പോലെയായരുന്നു സ്റ്റാലിൻ. പാർട്ടി തിരക്കുകളിൽ നിന്ന് കരുണാനിധി ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് മാറി നിന്നപ്പോഴും വിശ്വാസത്തോടെ നേതൃത്വം ഏൽപ്പിച്ചു കൊടുത്തതും മൂന്നാമത്തെ പുത്രനായ സ്റ്റാലിനെ തന്നെയായിരുന്നു

എന്നും തങ്ങളെ അഭിംസബോധന ചെയ്യുന്നതു പോലെ ഉടൻ പിറപ്പുകളെ എന്നു ഒരിക്കൽ കൂടി സംബോധന ചെയ്യാനാകുമോയെന്നും സ്റ്റാലിൻ ചോദിക്കുന്നു. 80 വർഷം നിങ്ങൾ ജനങ്ങൾക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്തു. തമിഴ് സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ തൃപ്തനായാണോ നിങ്ങൾ യാത്രയായതെന്നും കത്തിൽ സ്റ്റാലിൻ ചോദിക്കുന്നു

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *