മോദിഫൈഡ് ഇന്ത്യയിൽ പ്രതിമകൾ ഉയർന്നുകൊണ്ടിരിക്കുന്നു; യുപിയിൽ 221 മീറ്റർ ഉയരമുള്ള രാമന്റെ പ്രതിമ വരുന്നു

  • 23
    Shares

ഉത്തർപ്രദേശിൽ 221 മീറ്റർ ഉയരുമുള്ള ശ്രീരാമന്റെ പ്രതിമ നിർമിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നൽകി. അയോധ്യയിലാണ് പ്രതിമ നിർമിക്കുക. പ്രതിമയുടെ രൂപകൽപ്പന യോഗി ആദിത്യനാഥ് വിലയിരുത്തി.

പ്രതിമക്ക് 151 മീറ്റർ ഉയരവും പീഠത്തിന് 50 മീറ്റർ ഉയരവും 20 മീറ്റർ ഉയരത്തിൽ കുടയുമുണ്ടാകും. ചെമ്പ് കൊണ്ടാണ് പ്രതിമ നിർമിക്കുക. അയോധ്യയുടെ ചരിത്രവും മനു രാജാവ് മുതൽ രാമ ജന്മഭൂമി വരെയുള്ള ഇക്ഷവാകു വംശത്തിന്റെ ചരിത്രവും പ്രദർശിപ്പിക്കാനുള്ള ആധുനിക ഹാൾ പ്രതിമക്ക് അരികിൽ സ്ഥാപിക്കും. പട്ടേൽ പ്രതിമയ്ക്ക് പിന്നാലെയാണ് മറ്റൊരു പ്രതിമ കൂടി ഇന്ത്യയിൽ വരുന്നത്. മഹാരാഷ്ട്രയിൽ ശിവജി പ്രതിമയും നിർമാണത്തിലിരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *