കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം: സോണിയ, രാഹുൽ ഗാന്ധി, മമത എന്നിവർക്കൊപ്പം പിണറായിയും

  • 33
    Shares

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടി പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറും. ഇന്ന് വൈകുന്നേരം ഡിഎംകെ ആസ്ഥാനത്താണ് ചടങ്ങ് നടക്കുന്നത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി തുടങ്ങിയ നേതാക്കൾ വേദിയിലെത്തും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയതിന് പിന്നാലെ ഇതാദ്യമായാണ് പ്രതിപക്ഷ നേതാക്കൾ സംഗമിക്കുന്നത്. രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരും ചടങ്ങിനെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം ശബരിമല വിഷയത്തിൽ പിണറായിക്കെതിരെ ബിജെപിയുടെ പതിവ് രാഷ്ട്രീയ ആയുധമായ നാമജപ മുദ്രവാക്യവും ഉണ്ടാകാൻ സാധ്യതയുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *