3000 കോടി മുടക്കി നിർമിച്ച പട്ടേൽ പ്രതിമയുടെ നിരീക്ഷക ഗ്യാലറിയിൽ ചോർച്ച; മഴ വെള്ളം നേരെ വീഴുന്നത് സന്ദർശകരുടെ തലയിലേക്ക്
3000 കോടി ചെലവിൽ ഗുജറാത്തിലെ നർമദ നദീ തീരത്ത് നിർമിച്ച സ്റ്റിയാച്ചു ഓഫ് യൂനിറ്റിയുടെ നിരീക്ഷക ഗ്യാലറി മഴയിൽ ചോരുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായതോടെ സീലിങ്ങിലെ ചോർച്ച വഴി മഴ വെള്ളം സന്ദർശകരുടെ തലയിലേക്കാണ് വീഴുന്നത്.
ലോകത്തെ ഏറ്റവും ഉയരും കൂടിയ പ്രതിമ എന്ന ഖ്യാതിയിൽ നിർമിച്ച ഇത് സർദാർ വല്ലഭായ് പട്ടേലിന് സ്മാരകമെന്നാണ് പറയപ്പെടുന്നത്. ഒരേസമയം 200 സന്ദർശകര ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് ഗ്യാലറി.
Statue of Unity's viewing gallery flooded due to heavy rain in Gujarat.
Read full story here: https://t.co/lBKFA85Drd pic.twitter.com/wHQUXiMhXz
— The Indian Express (@IndianExpress) June 29, 2019