രാജ്യത്തെ ആദ്യ എഞ്ചിൻ രഹിത അതിവേഗ ട്രെയിന് നേരെ പരീക്ഷണ ഓട്ടത്തിനിടെ കല്ലേറ്; ചില്ല് തകർന്നു

  • 28
    Shares

രാജ്യത്തെ ആദ്യ എഞ്ചിൻരഹിത അതിവേഗ ട്രെയിനായ ട്രെയിൻ 18ന്റെ ചില്ലുകൾ തകർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബർ 29ന് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെ നടന്ന പരീക്ഷണ ഓട്ടത്തിനിടെയാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. തീവണ്ടിയുടെ ജനൽ ചില്ലാണ് കല്ലേറിൽ പൊട്ടിയത്.

കല്ലേറ് നടത്തിയ ആളെ ഉടൻ പിടികൂടുമെന്ന് റെയിൽവേ അറിയിച്ചു. കോച്ച് ഫാക്ടറി ചീഫ് ഡിസൈൻ എൻജിനീയർ അടക്കമുള്ളവർ കല്ലേറുണ്ടായ സമയത്ത് ട്രെയിനിലുണ്ടായിരുന്നു.

ഡൽഹിക്കും വാരണാസിക്കുമിടയിലാണ് ട്രെയിൻ 18 സർവീസ് നടത്തുക. നൂറ് കോടി ചെലവഴിച്ചാണ് ട്രെയിന്റെ കോച്ചുകൽ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 180 കീലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ ട്രെയിന് സാധിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *