കല്ലേറുകാർക്കെതിരെ സൈന്യം വെടിയുതിർത്തു; കാശ്മീരിൽ 16കാരി അടക്കം മൂന്ന് പേർ മരിച്ചു

  • 23
    Shares

ജമ്മു കാശ്മീരിലെ കുൽഗാമിൽ കലാപകാരികളും സുരക്ഷാ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പട്രോളിംഗ് സംഘത്തിന് നേർക്ക് കല്ലെറിഞ്ഞവർക്കെതിരെ സുരക്ഷാ സൈന്യം വെടിയുതിർക്കുകയായിരുന്നു.

പതിനാറ് വയസ്സുള്ള പെൺകുട്ടി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. അന്ദ്‌ലീപ്, ഷക്കീർ അഹമ്മദ്, ഇർഷാദ് മജീദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം കുൽഗാമിലെ ഹവൂര സ്വദേശികളാണ്.

റെഡ് വനി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിന് നേർക്കാണ് കല്ലേറുണ്ടായത്. സൈന്യം നടത്തിയ വെടിവെപ്പിൽ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *