മസ്തിഷ്‌കാഘാതം: ലോക്‌സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി ആശുപത്രിയിൽ

  • 4
    Shares

ലോക്‌സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി ആശുപത്രിയിൽ. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്ത ബെല്ലേ വ്യൂ ആശുപത്രിയിലാണ് സോമനാഥ് ചാറ്റർജിയെ പ്രവേശിപ്പിച്ചത്

സോമനാഥ് ചാറ്റർജി അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ അറിയിക്കുന്നത്. അത്ര അപകടകരമായ സ്‌ട്രോക്കല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

2004-2009 യുപിഎ സർക്കാറിന്റെ കാലത്താണ് സോമനാഥ് ചാറ്റർജി ലോക്‌സഭാ സ്പീക്കറായത്. യുപിഎ സർക്കാരിനുള്ള പിന്തുണ സിപിഎം പിൻവലിച്ചതിന് ശേഷവും സ്പീക്കർ സ്ഥാനത്ത് തുടർന്നതിനാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു സോമനാഥ് ചാറ്റർജി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *