വിദ്യാർഥിനിയെ നാല് സഹപാഠികൾ ചേർന്ന് ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയതായി പരാതി

  • 7
    Shares

ഡെറാഡൂണിലെ ബോർഡിംഗ് സ്‌കൂളിൽ വിദ്യാർഥിനിയെ നാല് സഹപാഠികൾ ചേർന്ന് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതായി പരാതി. സംഭവം സ്‌കൂൾ അധികൃതർ മറച്ചുവെച്ച് കുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന നാല് വിദ്യാർഥികളെയും അഞ്ച് സ്‌കൂൾ ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർഥികളെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജാരാക്കി. കുറ്റകൃത്യം മറച്ചുവെച്ച സ്‌കൂൾ അധികൃതർക്ക് നേരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. ഓഗസ്റ്റിലാണ് ബലാത്സംഗം നടന്നത്. ഗർഭിണിയായതോടെ പെൺകുട്ടി വീട്ടുകാരോട് കാര്യം പറയുകയായിരുന്നു. ഇവർ സ്‌കൂളിൽ വിവരമറിയിച്ചപ്പോൾ മൂടി വെക്കാനാണ് അധികൃതർ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *