പശു കലാപത്തിനിടെ പോലീസുദ്യോഗസ്ഥനെ കൊന്നത് ആസൂത്രിതം; ഡ്രൈവറുടെ നിർണായക മൊഴി പുറത്ത്

  • 16
    Shares

ഉത്തർ പ്രദേശിലെ ബുലന്ദ്ഷറിൽ പശു കലാപത്തിനിടെ പോലീസുദ്യോഗസ്ഥനെ സംഘപരിവാർ ഗുണ്ടകൾ വധിച്ചത് ആസൂത്രിതമായിട്ടെന്ന് തെളിയുന്നു. കൊല്ലപ്പെട്ട സുബോധ് കുമാറിന്റെ കൂടെയുണ്ടായിരുന്ന പൊലീസ് ഡ്രൈവറുടെ നിർണായക മൊഴി പുറത്തുവന്നു.

കരിമ്പിൻകാട്ടിൽ മറഞ്ഞിരുന്നാണ് അവർ വെടിവെച്ചത്. മതിലിന് അരികിൽ ബോധരഹിതനായി കിടന്ന സാറിനെ പൊക്കിയെടുത്ത് പോലീസ് ജീപ്പിലേക്ക് കൊണ്ടുപോയി. വണ്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ആളുകൾ ജീപ്പിന് നേരെ കല്ലെറിഞ്ഞു. സ്വന്തം ജീവൻ രക്ഷിക്കാൻ ജീപ്പ് ഇട്ടിട്ട് ഓടുക മാത്രമായിരുന്നു തന്റെ മുന്നിലുണ്ടായിരുന്ന വഴിയെന്നും ഡ്രൈവർ റാം ആരേശ മൊഴി നൽകി

സുബോധ് കുമാറിനെ വധിക്കാനായി മാത്രം സംഘപരിവാർ ഗൂഢാലോചന നടത്തിയുണ്ടാക്കിയ കലാപമെന്ന രീതിയിലാണ് വാർത്തകൾ വരുന്നത്. ദാദ്രി കൊലപാതക കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ്കുമാർ. സംഘപരിവാർ ഗുണ്ടകൾ കൊന്ന അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് പശുവിറച്ചി അല്ലെന്ന് കണ്ടെത്തിയത് സുബോധ് കുമാറിന്റെ ഇടപെടലിലൂടെയായിരുന്നു. ഇതിന്റെ വൈരാഗ്യവും സംഘപരിവാർ ക്രിമിനലുകൾക്ക് സുബോധ് കുമാറിനോടുണ്ടായിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *